;

നാദാപുരത്ത് അഞ്ജാതജീവിയുടെ അക്രമണം; രണ്ട് പേർക്ക് പരിക്ക്

നാദാപുരത്ത് അഞ്ജാതജീവിയുടെ അക്രമണം; രണ്ട് പേർക്ക് പരിക്ക്

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കു​മ്മ​ങ്കോ​ട് ബ​ദ​രി​യ പ​ള്ളി​ക്ക് സ​മീ​പം അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​മ്മ​ങ്കോ​ട് എ​ര​ഞ്ഞി​ക്ക​ൽ സി​നാ​ൻ (19), കു​ഞ്ഞാ​മി (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് വീ​ടി​നോ​ട് ചേ​ർ​ന്ന പ​റ​മ്പി​ൽ കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സി​നാ​ൻറെ നെ​ഞ്ചി​ലും ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും കു​ഞ്ഞാ​മി​യു​ടെ മു​ഖ​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും നാ​ദാ​പു​രത്തെ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു. അ​ജ്ഞാ​ത ജീ​വി ഓ​ടി​പ്പോ​കു​ന്ന​ത് സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ത്തു​വ​യ​സു​കാ​ര​ൻ ക​ണ്ടി​രു​ന്നു. ഇ​തി​നി​ടെ കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി നൊ​ട്ടീ​ൻറ​വി​ട റം​ഷാ​ദ് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലും ജീ​വി ഓ​ടി​പ്പോ​കു​ന്ന​ത് കാ​ണാം. ദൃ​ശ്യ​ത്തി​ലു​ള്ള​ത് പു​ലി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം.

;