യൂറോപ്പ് കീഴടക്കാൻ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350
റോയല്‍ എന്‍ഫീല്‍ഡില്‍നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ക്രൂയിസര്‍ ബൈക്കായ മീറ്റിയോര്‍ 350 യൂറോപ്യന്‍ വിപണിയിലേക്കും. ഇന്ത്യയിലെത്തിയിട്ടുള്ള മൂന്ന് വേരിയന്റുകളും യൂറോപ്പിലെ നിരത്തുകളിലുമെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ ഏകദേശം 3749 പൗണ്ടും (3.64 ലക്ഷം രൂപ) ഇറ്റലിയില്‍ 4099 യൂറോയും (3.66 ലക്ഷം രൂപ) ആയിരിക്കും മീറ്റിയോറിന്റെ പ്രാരംഭ വില. ബ്രിട്ടണിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ടെക് ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും ചേര്‍ന്നാണ് മീറ്റിയോര്‍ 350 ഒരുക്കിയിരിക്കുന്നത്. പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലും പുതിയ എന്‍ജിനിലുമാണ് ഈ വാഹനം