മദ്യപിച്ച് വാഹനം ഓടിച്ചു; ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ കേസ്

മദ്യപിച്ച് വാഹനം ഓടിച്ചു; ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ കേസ്

കാസർകോട് : മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാസർകോട് പെരുമ്പള രാഗം നിവാസിൽ എസ്.ആർ. ധന്യയ്ക്കെതിരെ (28) കേസ്. ഇന്നലെ പുലർച്ചെയാണ് ധന്യയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

അണങ്കൂരിൽ ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഓടിച്ചു പോകുകയായിരുന്നു. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വച്ച് കാർ വീണ്ടും പരിശോധിച്ചപ്പോഴാണ് ധന്യ മദ്യലഹരിയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് അശ്രദ്ധമായി മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചതിന് പ്രതിക്ക് നോട്ടിസ് നൽകിയെന്ന് പൊലീസ് അറിയിച്ചു.