പിണറായി സര്‍ക്കാര്‍ അവഗണിച്ചവരെ പരിഗണിച്ചബജറ്റ്; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

പിണറായി സര്‍ക്കാര്‍ അവഗണിച്ചവരെ പരിഗണിച്ചബജറ്റ്; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളത്തിന്റെ സമസ്തമേഖലകളെയും വിഭാഗങ്ങളെയും സ്പര്‍ശിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവില്‍നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ട്.

പിണറായി സര്‍ക്കാര്‍ അവഗണിച്ച നിരവധി മേഖലകളെ സര്‍ക്കാര്‍ പരിഗണിച്ചു. പട്ടികജാതി/ വര്‍ഗ വിഭാഗക്കാരുടെ പദ്ധതി വിഹിതം വെട്ടിക്കുറിച്ചതിന് പരിഹാരം കണ്ടു. സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കുന്നതും റബറിന്റെ താങ്ങുവില 250 രൂപയാക്കിയതും മലയോരമേഖലയില്‍ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണുന്നതും ആശ്വാസകരമാണ്. യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ദിരാഗ്യാരന്റികള്‍ സാക്ഷാത്കരിക്കപ്പെടുന്നു. മത്സ്യബന്ധനത്തിനു പോകാതെ വരുമ്പോള്‍ വേതന സഹായം നല്കുന്നതും സ്വാഗതാര്‍ഹം.