‘പച്ച മനുഷ്യന്‍’ ഇനിയില്ല! പരിസ്ഥിതിയെ ചേര്‍ത്ത് നിര്‍ത്തിയ ശോഭീന്ദ്രന്‍ മാഷ്
പ്രകൃതിയെ വീടാക്കിയ ഒരു മനുഷ്യന്‍. പ്രൊഫസര്‍ ടി ശോബീന്ദ്രന്‍ മാഷിനെ ഇങ്ങനെ അടയാളപ്പെടുത്താം. പ്രകൃതിയായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകം. പരിസ്ഥിതിയായിരുന്നു അദ്ദേഹത്തിന്റെ പാഠങ്ങള്‍. പ്രകൃതിയോട് ചേര്‍ന്നതല്ലാതെ, പ്രകൃതിക്കിണങ്ങിയതല്ലാതെ ഒന്നും തന്നെ അദ്ദേഹം ചെയ്തിരുന്നില്ല.
