ന്യുഡൽഹി: വനിതാ സംവരണ ബില്ലിലെ ഭേദഗതി മണ്ഡല പുനഃക്രമീകരണവുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ കൊണ്ടുവരുന്നതിനു പിന്നില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് പറഞ്ഞു. ബില്ലിന്റെ ഭേദഗതിക്കുമേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്ന രാഹുല്‍ ഗന്ധിയെ ഭരണപക്ഷം പലകുറി ബഹളം വെച്ച് തടയാന്‍ ശ്രമിച്ചു.
”ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ് വനിതാ സംവരണ ബില്‍. സ്ത്രീകള്‍ ഒരു പ്രേരകശക്തിയാണെന്നാണ് ദേശീയ കാഴ്ചപ്പാട്. ഒബിസി, ദലിത്, ന്യൂനപക്ഷം എന്നീ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണ്. അതു ക്ഷമിക്കാനാകില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. ദലിതരെ ഹിന്ദുക്കളെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവര്‍ക്ക് ഈ രാജ്യത്ത് ഇടം കൊടുക്കുന്നില്ല.”

Leave feedback about this