കൊച്ചി: പണിക്ക് ശേഷം ജോജു ജോർജിന്റെ സ്വതന്ത്രസംവിധാനത്തിൽ പരിപാടി എത്തുന്നു. നൂറോളം പുതുമുഖങ്ങളെ അണിനിരത്തിയാണ് പണിയുടെ രണ്ടാം ഭാഗവുമായി ജോജു വീണ്ടും എത്തുന്നത്. ജോജു തന്നെ പ്രധാന റോളിലെത്തുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കുന്നത് ജോജുവാണ്. ചിത്രത്തിന്റെ പൂജ എന്ന് രാവിലെ കഴിഞ്ഞു.
അതിരപ്പള്ളി, ചാലക്കുടി, വയനാട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പുരോഗമിക്കുക. കാവ്യ ഫിലീംസ് കമ്പനിയുടെ ബാനറിൽ നിർമ്മാതാവ് വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ ചിത്രീകരണം ഒരുക്കുന്നത്.
യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആക്ഷൻ ത്രില്ലർ സിനിമയുടെ സംഘട്ടനം ഒരുക്കുക തമിഴിവിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ അൻപറിവാണ്. ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുമെന്നാണ് വിവരം.

പണിയിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കയ്യടി നേടിയ സംവിധായകനാണ് ജോജു. അതുകൊണ്ടുതന്നെ ജോജുവിന്റെ രണ്ടാമത്തെ സിനിമയിലും മിന്നുന്ന പ്രകടനങ്ങളോടെ പുതിയ താരങ്ങളെ കാണാൻ കഴിയും എന്ന് ആരാധകർക്ക് ഉറപ്പിക്കാം.

ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത്. ജോജു തന്നെയാണ് തിരക്കഥയും സംവിധാനവും. ഇതൊരു ഫ്രാഞ്ചൈസിയായി ഒരുക്കാനാണ് ജോജുവിന്റെ തീരുമാനം. അതിൽ മൂന്നാമത്തേതായ ‘പണി 3’ ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും.

അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത് രാജീവ് രവിയാണ്. ഗിരിയേട്ടന് ശേഷം മറ്റൊരു തകർപ്പൻ റോളിൽ ജോജു എത്തുമ്പോൾ പ്രേക്ഷകർക്കും ആവേശം ഇരട്ടിയാണ്.

Leave feedback about this