breaking-news Kerala

അ​ട്ട​പ്പാ​ടി മ​ധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു

പാ​ല​ക്കാ​ട്: സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച അ​ട്ട​പ്പാ​ടി മ​ധു ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി ഹു​സൈ​നെ ഹൈ​ക്കോ​ട​തി വെ​റു​തേ​വി​ട്ടു. ഇയാൾക്കെതിരായ മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ. ​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. വി​ചാ​ര​ണ കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റ് പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ൽ കോ​ട​തി ത​ള്ളി. കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ 14 പ്ര​തി​ക​ളി​ൽ 13 പേ​ർ​ക്കും ഏ​ഴ് വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് നേ​ര​ത്തെ വി​ചാ​ര​ണ​ക്കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രു​ന്ന​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field