തിരുവനന്തപുരം : ഡ്യൂട്ടിക്കിടെ ലൈഫ് ഗാര്‍ഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. വര്‍ക്കല മന്തറയിലാണ് സംഭവം. വെമ്പായം സ്വദേശി ഗോകുലിനെയാണ് നായ്ക്കൾ ആക്രമിച്ചത്. ആക്രമണത്തില്‍ ഗോകുലിന്റെ കാലിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് ഗോകുലിനെ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാപനാശം ബീച്ചിന് അടുത്താണ് മന്തറ ബീച്ച്. പാപനാശം ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെല്ലാം തെരുവ് നായ് ശല്യം രൂക്ഷമാണ്.
breaking-news
Kerala
ഡ്യൂട്ടിക്കിടെ ലൈഫ് ഗാര്‍ഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു
- February 1, 2026
- Less than a minute
- 2 weeks ago

Leave feedback about this