;

ശബരിമല സന്നിധാനത്ത് വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ മീഡിയ സെന്റർ തുടങ്ങി

ശബരിമല സന്നിധാനത്ത് വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ മീഡിയ സെന്റർ തുടങ്ങി

സന്നിധാനം: ശബരിമല മണ്ഡല-മകരവിളക്ക്കാല മഹോത്സവത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പർക്ക വകുപ്പ് സന്നിധാനത്ത് ആരംഭിച്ച മീഡിയ സെന്റർ ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

മണ്ഡലകാല മകരവിളക്ക് കാലത്ത് വാർത്തകളുടെയും മാധ്യമങ്ങലുടെ ഏകോപനവും നിർവഹിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സേവനം മീഡിയ സെന്ററിൽ ലഭ്യമാണ്.
ശബരിമല എ ഡി എം ദിലീപ് കെ.കൈനക്കര ,പി ആർ ഡി ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ് തുടങ്ങിയവർ സന്നിഹിതരായി.

;