ഈജിപ്തിലെ എൽ ഒബൂർ സിറ്റിയിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ജന്മദിനം ആഘോഷിച്ചു. ചടങ്ങിൽ ഈജിപ്ത് ആഭ്യന്തര വിതരണ മന്ത്രിയും ഈജിപ്ത് ട്രേഡ് ഡെവലപ്മെന്റ് അതോറിറ്റി (ITDA) ചെയർമാനുമായ ഹൊസ്സം എൽ ഗരാഹി, ഈജിപ്തിലെ യു.എ.ഇ അംബാസഡർ ഹമദ് ഒബൈദ് ഇബ്രാഹിം സാലിം അൽ സാബി എന്നിവർ പങ്കെടുത്തു.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഈജിപ്തിലെ സഹപ്രവർത്തകർ തുടങ്ങിയവരും ആഘോഷത്തിൽ പങ്കുചേർന്നു.