64 വർഷമായി എൻ.എസ്.എസിന്റെ ചുമതലയിലെത്തിയിട്ട്ഒരുത്തൻ വിചാരിച്ചാലും ഒന്നും നടക്കില്ല; ​ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരൻ നായർ

64 വർഷമായി എൻ.എസ്.എസിന്റെ ചുമതലയിലെത്തിയിട്ട്ഒരുത്തൻ വിചാരിച്ചാലും ഒന്നും നടക്കില്ല; ​ഗണേഷ് കുമാറിന്  മറുപടിയുമായി സുകുമാരൻ നായർ

കോട്ടയം: ​മുൻ മന്ത്രി ​ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുികുമാരൻ നായർ. താൻ തെറ്റോ അഴിമതിയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ സുകുമാരൻ നായർ ആക്ഷേപമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെയെന്നും പ്രതികരിച്ചു. 64 വർഷമായി എൻ.എസ്.എസിന്റെ ചുമതലയിലെത്തിയിട്ട് ഒരുത്തൻ വിചാരിച്ചാലും തന്നെ ഒന്നും ചെയ്യില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

ഒരു അഴിമതിയും എൻ.എസ്.എസിന്റെ ചുമതലയിൽ ഇരുന്ന് നടത്തിയിട്ടില്ല. ബന്ധു നിയമനം നടത്തിയെന്നത് തെളിയിക്കട്ടെ. കേരളത്തിലുള്ള എല്ലാ നായന്മാരും എന്റെ ബന്ധുക്കൾ തന്നെയെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

ദില്ലിയിലെ പാറ്റാ സമരം പോലെ നടത്താൻ ആഹ്വാനം ചെയ്ത സമരത്തെ നേരിടാനുള്ള ശക്തി എൻ.എസ്.എസിനുണ്ട്. ഞാൻ അനധികൃതമായി എൻ.എസ്.എസിന്റെ ചുമതലയിലെത്തിയ ആളല്ല. എന്റെ ചുമതലയിൽ അമർഷമുള്ളവർക്ക് എതിർപ്പ് ഉന്നയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.