ഖത്തറിൽ 1 മില്യൺ ഹാപ്പിനെസ് അം​ഗങ്ങളുമായി ലുലു

ഖത്തറിൽ 1 മില്യൺ ഹാപ്പിനെസ് അം​ഗങ്ങളുമായി ലുലു

ദോഹ : ഉപഭോക്താകൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ഓഫറുകളും ലഭ്യമാകുന്ന ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോ​ഗ്രാമിൽ പത്ത് ലക്ഷം അം​ഗങ്ങളുമായി ലുലു ഖത്തർ. ആകർഷകമായ പോയിന്റുകളും കിഴിവുകളും അടക്കമാണ് ഹാപ്പിനെസ് ലോയൽറ്റി പ്രോ​ഗ്രാമിൽ ഉപഭോക്താകൾക്ക് ലഭിക്കുന്നത്.

ഖത്തറിലെ 1 മില്യൺ ഹാപ്പിനെസ് ആഘോഷപരിപടികൾക്ക് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ സെൻട്രൽ മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ബിൻ അലി അൽ അത്തബ തുടക്കം കുറിച്ചു. ഉപഭോക്താക്കൾ ലുലുവിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നും, ഏറ്റവും മികച്ച സേവനം നൽകുന്നത് തുടരുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

എക്സ്ക്ലൂസീവ് റിവാർഡുകൾ, പോയിന്റുകൾ, സ്പെഷ്യൽ മെംബർ പ്രിവിലേജുകൾ ഉൾപ്പടെയാണ് ലുലു ഹാപ്പിനെസ് ലോയൽറ്റി അം​ഗങ്ങൾക്ക് ലഭിക്കുന്നത്. 1 മില്യൺ ഹാപ്പിനെസിന്റെ ഭാ​ഗമായി ഖത്തറിലെ വിവിധ സ്റ്റോറുകളിൽ കൂടുതൽ ആകർഷകമായ ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്.

ഖത്തറിൽ വിപുലമായ പദ്ധതികളുമായി ലുലു :

ഖത്തറിൽ മൂന്ന് പുതിയ പ്രജക്ടുകൾ കൂടി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രഖ്യാപിച്ചു. ബരാഹ ടൗൺ, അൽ വാബ്, ഖെതൈഫാൻ ഐലൻഡ് എന്നിവടങ്ങളിലാണ് പുതിയ സ്റ്റോറുകൾ. കൂടാതെ, 500 മില്യൺ ഖത്തറ്‍ റിയാലിന്റെ മറ്റൊരു പദ്ധതിയും ഉടൻ യാഥാർത്ഥ്യമാക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.