കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിതറ അരിപ്പ സമരഭൂമിക്കു സമീപത്ത് വെച്ച് സമരഭൂമിയിലെ താമസക്കാരായ വിനോദ് ദീപു എന്നിവരെയാണ് പ്രതി വെട്ടിയത്.
മദ്യപിച്ച പ്രതി വാക്കുതര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന കൊടുവാളുകൊണ്ട് വിനോദിന്റെ തലക്ക് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച വിനോദിന്റെ സുഹൃത്തായ ദീപുവിനെയും തലയ്ക്കും ദേഹത്തും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒളിവില്‍പ്പോയ ജിജോയെ അഞ്ചല്‍ പോലീസിന്റെ സഹായത്തോടെയാണ് ചിതറ പോലീസ് പിടികൂടിയത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ചിതറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.