ഭാരതിരാജയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭാരതിരാജയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകൻ ഭാരതിരാജയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്നും പച്ചയായ മനുഷ്യജീവിത പരിസരങ്ങളിലേക്ക് സിനിമയെ പറിച്ചു നടാൻ മുൻപന്തിയിൽ നിന്ന സംവിധായകനാണ് ഭാരതീരാജ. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ വ്യഥകളേയും വേവലാതികളേയും ദൃശ്യവൽക്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.

കേരളവുമായും മലയാള ചലച്ചിത്ര ലോകവുമായും എക്കാലത്തും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, സമീപകാലത്ത് ഒരു നടനെന്ന നിലയിലും മലയാളി പ്രേക്ഷകരിലേക്കെത്തി.കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചലച്ചിത്ര ലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.