തിരുവനന്തപുരം: ലുലു ഫാഷൻ വീക്ക് 2026ന്റെ ഭാഗമായി കോട്ടയം ലുലുമാളിൽ സംഘടിപ്പിച്ച പ്രത്യേക 60 പ്ലസ് റാമ്പ് വാക്ക് കാണികൾക്ക് വേറിട്ട അനുഭവമായി. അറുപത് വയസിന് മുകളിലുള്ള സ്ത്രീകളും പുരുഷന്മാരും ആത്മവിശ്വാസത്തോടെയും സ്റ്റൈലോടെയും റാമ്പിൽ ചുവടുവെച്ച് ശ്രദ്ധേയരായി.
പ്രൊഫഷണൽ മോഡലുകളെ പോലും വെല്ലുന്ന പ്രകടനമാണ് പങ്കെടുത്തവർ കാഴ്ചവെച്ചത്. പ്രായം ഫാഷന് തടസമല്ലെന്നും ആത്മവിശ്വാസമാണ് യഥാർത്ഥ സ്റ്റൈലെന്നും തെളിയിച്ച നിമിഷങ്ങളായിരുന്നു റാമ്പിൽ നിറഞ്ഞത്. ഓരോരുത്തരുടെയും സ്റ്റൈലിഷ് അവതരണവും ആത്മവിശ്വാസവും പ്രേക്ഷകരുടെ കൈയടി നേടി.
പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി നടൻ കോട്ടയം രമേശ് ഷോ സ്റ്റോപ്പറായി റാമ്പിലെത്തി. അദ്ദേഹത്തിന്റെ സാന്നിധ്യവും സ്റ്റൈലിഷ് എൻട്രിയും പരിപാടിക്ക് കൂടുതൽ മികവ് നൽകി.
മൂന്ന് ദിവസങ്ങളിലായി കോട്ടയം ലുലുമാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2026 ജില്ലയിൽ വലിയ ജനശ്രദ്ധയാണ് നേടിയത്. ആദ്യമായാണ് കോട്ടയത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫാഷൻ വീക്ക് അരങ്ങേറിയത്. ഇരുപതോളം പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകൾ ഫാഷൻ വീക്കിന്റെ ഭാഗമായി പങ്കെടുത്തു. രാജ്യത്തെ പ്രമുഖ മോഡലുകൾ വിവിധ ബ്രാൻഡുകൾക്കായി റാമ്പിൽ എത്തി ശ്രദ്ധ നേടി.
കൂടാതെ മലയാള സിനിമ-സീരിയൽ രംഗത്തെ നിരവധി താരങ്ങളും ഷോയുടെ ഭാഗമായി റാമ്പിൽ എത്തിയത് പരിപാടിക്ക് കൂടുതൽ ഗ്ലാമർ പകർന്നു.
ഫോട്ടോ കാപ്‌ഷൻ
കോട്ടയം ലുലുമാളിൽ നടന്ന ഫാഷൻ വീക്കിന്റെ ഭാഗമായി 60 വയസിനു മുകളിൽ പ്രായമുള്ളവർ റാംപിലെത്തിയപ്പോൾ.

Leave feedback about this