breaking-news Kerala

അന്തരിച്ച പ്രിയ ജീവനക്കാരന്റെ മാതാപിതാക്കളേയും കുടുംബത്തേയും ആശ്വസിപ്പിച്ച്എം.എ യൂസഫലി

അന്തരിച്ച പ്രിയ ജീവനക്കാരന്റെ കുടുംബത്തെ സന്ദർശിച്ച് എം.എ യൂസഫലി; ധനസഹായവും കൈമാറി

ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രിയ ജീവനക്കാരന്റെ കുടുംബത്തെ സന്ദർശിച്ച് ലുലു ​​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഏത് പ്രതിസന്ധി ഘട്ടത്തിലും തന്റെ ഒപ്പമുള്ളവർക്ക് താങ്ങും തണലുമാകുന്ന യൂസഫലി വിടപറഞ്ഞ തന്റെ ജീവനക്കാരന്റെ വീട്ടിലെത്തിയ നിമിഷം ഹൃദയഭേതകമായിരുന്നു. പതിനാല് വർഷത്തിലേറെയായി ലുലുവിൽ ജോലി ചെയ്തിരുന്ന തൃശൂർ നാട്ടിക വൈലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാഹുൽ രാജന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എം.എ യൂസഫലി നേരിട്ടെത്തിയത്. അബുദാബി വേൾഡ് ട്രേഡ് സെൻ്റർറിലെ ലുലു ഹൈപ്പർ മാർക്കറ്റ് മാനേജറായി ജോലി ചെയ്യുകയായിരുന്നു രാഹുൽ. കഴിഞ്ഞ മാർച്ച് 7നാണ് അന്തരിച്ചത്. സംസ്കാര വേളയിൽ കുടുംബത്തെ അദ്ദേഹം തന്റെ അനുശോചനം അറിയിച്ചിരുന്നെങ്കിലും നേരിട്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് തൃശൂരിലെത്തിയ എം.എ യൂസഫലി രാഹുലിന്റെ കുടുംബത്തെ കാണുകയും മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.

തനിക്ക് എന്നും പ്രിയപ്പെട്ട ജീവനക്കാരാണെന്ന് രാഹുലെന്ന് പറഞ്ഞ അദ്ദേഹം രാഹുലിന്റെ കുടുംബത്തിന് സഹായവും കൈമാറി. രാഹുലിൻ്റെ സർവീസ് സെറ്റിൽമെൻ്റ് തുകയക്കൊപ്പം എം.എ യൂസഫലി വ്യക്തിപരമായി നൽകിയ സഹായവും ഉൾപ്പടെ സാമ്പത്തിക സഹായം മാതാപിതാക്കൾക്കും ഭാര്യയ്ക്കുമായി കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. രാഹുലിൻ്റെ പിതാവ് രാജനും പതിനാറ് വർഷക്കാലം ലുലു ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. മുൻപ് ലുലുവിലെ അന്തരിച്ച തന്റെ ജീവനക്കാരന്റെ ശവമഞ്ചം ചുമന്ന എം.എ യൂസഫലിയുടെ മനുഷ്യസ്നേഹപരമായ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video