breaking-news Kerala

സി.പി.എം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ ഉടൻ തിരിച്ചുവിളിക്കും; സി.പി.എം കൗൺസിലർക്ക് പോലും ​ഗൺമാൻ

തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുടെ പേരിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സി.പി.എം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ ഉടൻ തിരിച്ചുവിളിക്കും. ഗൺമാൻമാരുടെ കണക്കുകൾ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചു. രണ്ട് ഗൺമാൻവരെയുള്ള സി.പി.എം നേതാക്കൾ സംസ്ഥാനത്തുണ്ട്. ഇ.പി ജയരാജൻ, പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കാണ് രണ്ട് ഗൺമാൻമാരുള്ളത്. ഇതിൽ പി ജയരാജന് മാത്രമാണ് സുരക്ഷാ ഭീഷണിയുള്ളത്.

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സി.പി.എം കൗൺസിലർക്ക് പോലും കൃത്യമായ കാരണങ്ങളില്ലാതെ ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ട്.സംസ്ഥാനത്ത പല നേതാക്കൾക്കായി അഞ്ഞൂറോളം ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്ക്. കാവൽ മുഖ്യമന്ത്രിയായ പിണറായി വിജയന് സെഡ് കാറ്റഗറി സുരക്ഷയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ സുരക്ഷ അദ്ദേഹം ഉപയോഗിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ സുരക്ഷാ ഡ്യൂട്ടിയിലുള്ളവർ തിരികെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video