കണിച്ചുകുളങ്ങര: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്ന് എത്താൻ എന്തുകൊണ്ടും യോഗ്യൻ കെ.സി വേണുഗോപാലെന്ന് വെള്ളാപ്പള്ളി നടേശൻ. വി.ഡി സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. കെ.സി വേണുഗോപാലണ് കോൺഗ്രസ് വിജയത്തിന്റെ വിജയശിൽപിയെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടം പല അനീതിക്കെതിരെയും വിരൽ ചൂണ്ടിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് ഞാനോ നിങ്ങളോ അല്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ആണ് ആ കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
എത്രയോ തിരഞ്ഞെടുപ്പ് നടത്തി പകപ്പെട്ട കോൺഗ്രസിന് ഇവിടുത്തെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എളുപ്പമുള്ള കാര്യമാണ്. വി.ഡി സതീശൻ നല്ല പ്രതിപക്ഷ നേതാവായിരുന്നെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. ഞാൻ ഒരിക്കലും മുസ്ലീം വിരോധില്ല. മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിച്ചെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞുയ എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനുള്ള ശ്രമം നടക്കുകയാണ്. യോഗത്തെ തകർക്കാനുള്ള ശ്രമം ചില രാഷ്ട്രീയ കോണിൽ നിന്ന് നടത്തുന്നുണ്ട്.

Leave feedback about this