ന്യൂഡൽഹി∙ റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷനെതിരെയുള്ള കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
അതിജീവിതമാരുടെ അന്തസ്സും ആഭിജാത്യവും സംരക്ഷിക്കുന്നതിനായി പേര് വെളിപ്പെടുത്തേണ്ടതില്ലെന്ന് താൻ നേരത്തേ തീരുമാനിച്ചിരുന്നതായും നിയമനടപടികൾ തുടരട്ടെ എന്ന് കരുതിയതായും വിനേഷ് പറഞ്ഞു. ‘ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി മാർഗനിർദേശങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇന്നത്തെ ചില സാഹചര്യങ്ങൾ കാരണമാണ് ഈ വെളിപ്പെടുത്തൽ. പരാതി നൽകിയ ആറ് ഇരകളിൽ ഒരാൾ ഞാനാണ്. ഞങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് തുടരുകയാണ്’– സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വിനേഷ് വ്യക്തമാക്കി.

Leave feedback about this