breaking-news Kerala

അവർ വീണ്ടും ഒന്നിച്ചാൽ എന്താകുമെന്ന് അറിയോ? പാട്രിയാറ്റ് കണ്ടിറങ്ങിയ യുവാവിന്റെ കുറിപ്പ്

ലയാളത്തിന്റെ താരരാജക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനമൊരുക്കിയ പാട്രിയറ്റ്. റിലീസിന് പിന്നാലെ സമ്മിശ്രമായ പ്രതികരണം തീയറ്ററുകളിൽ നിന്ന് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് റഫീക്ക് അബ്ദുൾക്കരിം എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്.

“അവർ വീണ്ടും ഒന്നിച്ചാൽ എന്താകുമെന്ന് അറിയോ? … ….

പാട്രിയറ്റ് മൂവിയിൽ കോർപ്പറേറ്റ് വില്ലൻ ചോദിക്കുന്ന ചോദ്യമാണിത് , അയാൾ തന്നെ അതിന് ഉത്തരം കണ്ടെത്തുന്നുമുണ്ട് ” Its a Blast “
യെസ് അത് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചതും , പക്ഷേ ഡയറക്ടർ മഹേഷ് നാരായണൻ , പാട്രിയറ്റ് മൂവിയിൽ വമ്പൻ സ്റ്റാർ കാസ്റ്റ് നടത്തിയെങ്കിലും , പ്രേക്ഷകർക്ക് രോമാഞ്ചിഫിക്കേഷൻ നൽകുന്ന മോമോൻ്റസ് ഈ മൂവിയിൽ ക്രിയേറ്റ് ചെയ്തില്ലായേന്നുള്ളത് ആയിരിയ്ക്കും , ഈ സിനിമയുടെ ഡ്രോ ബാക്ക് .

പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാളത്തിൻ്റെ BIG MS ഒരു മൂവിയിൽ ഒന്നിയ്ക്കുമ്പോൾ, പ്രേക്ഷക പ്രതീക്ഷ വാനോളമാകുന്നത് സ്വാഭാവികമാണ്, അവർ രണ്ട് പേരും ചേരുമ്പോഴുള്ള ഹൈ മോമെൻ്റ്സും, തിയ്യറ്ററിനെ ഇളക്കി മറിയ്ക്കാൻ പോകുന്ന സീനുകളും, ഈ സിനിമയിൽ ഇല്ലെങ്കിൽ പോലും, ടെക്നിക്കലി ടോപ്പ് നോച്ചായ ഈ മൂവി , തികച്ചും ഒരു തിയ്യറ്ററിക്കൽ മെറ്റീരിയൽ തന്നെയാണ്. പെട്ടന്ന് ഗ്രഹിച്ചെടുക്കാൻ കഴിയാത്ത ഹൈലി ടെക്നിക്കൽ ഡയലോഗുകളുമായി മുന്നേറുന്ന , ഈ സിനിമയുടെ കഥയിലേക്ക് നമ്മൾ കണക്ട് ആകാൻ, കുറച്ച് വൈകുമെങ്കിലും, പിന്നീടങ്ങോട്ട് സിനിമയുടെ സഞ്ചാരപഥ ങ്ങളിൽ, നമ്മൾ കാണുന്ന കാഴ്ചകൾ , മഹേഷ് നാരായണൻ എന്ന മലയാള സിനിമയിലെ ടെക്നോക്രാറ്റിൻ്റെ കരസ്പർശം സ്റ്റാബ് ചെയ്ത എണ്ണം പറഞ്ഞ സീനുകളും, ഫ്യൂച്ചറിൽ നാം നേരിടാൻ പോകുന്ന ടെക്നോ വിപത്തുകളുടെയും കഥാ പരിസരമാണ്, ഒരർത്ഥത്തിൽ അയാൾക്ക് മാത്രം പറയാൻ കഴിയുന്ന കഥ .
ലണ്ടൻ , ദുബായ്, ശീലങ്ക, അസർബൈജാൻ, ഡൽഹി….. തുടങ്ങിയ ലൊക്കേഷേനുകളിലൂടെ മൂവ് ചെയ്യുന്ന സിനിമയിൽ, ഹൈലി ടെക്നിക്കൽ ക്വാളിറ്റിയോട് കൂടി കഥ പ്രസൻ്റ് ചെയ്തിരിക്കുന്ന രീതി, മഹേഷ് നാരായണൻ എന്ന ഡയറക്ടറുടെ കാലിബറിനെ വൃത്യസ്തമാക്കുന്നു.

മമ്മുക്കയ്യും , ലാലേട്ടനും നിറഞ്ഞു നിൽക്കുന്ന ഈ മൂവിയിൽ ഫഹദ്, അവർക്കും മുകളിൽ സ്‌കോർ ചെയ്യുന്നു. നയൻ താരഎന്തി നാണ് ഈ മൂവിയിൽ എന്ന ചോദ്യം അവശേഷിക്കുന്നു. രാഷ്ട്രീയവും, കോർപ്പറേറ്റ് മുതലാളിമാരും വിളങ്ങി നിൽകുന്ന ഇന്നിൻ്റെ രാഷ്ട്രീയത്തിന് , ഈ മൂവി അടിവരയിടുമ്പോൾ, രാജീവ് മേനോൻ്റെ വില്ലൻ മുഖം കിടുക്കൻ കാസ്‌റ്റിംഗ് ആണെന്ന് പറയാതെ വയ്യ, അയാളുടെ സ്‌ക്രീൻ പ്രസൻസും, Aura യും

https://www.facebook.com/story.php?story_fbid=27271143869137879&id=100000069005945&mibextid=wwXIfr&rdid=yzFdwcBIjAONLQuZ#

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video