breaking-news Kerala

മുതിർന്ന ആർ.എസ്.പി നേതാവുമായ ചവറ വി വാസുപിള്ള അന്തരിച്ചു

കൊല്ലം: കൊല്ലം ജില്ലാ കൗൺസിലിൻ്റെ പ്രഥമ പ്രസിഡൻ്റും മുതിർന്ന ആർഎസ്പി നേതാവുമായ ചവറ വി വാസുപിള്ള (92) അന്തരിച്ചു. ചവറ ​ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ്, ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ, ചവറ സർവീസ് സഹകരണ ബാങ്ക് ക്യൂ 186 പ്രസിഡൻ്റ്, കെഎംഎംഎൽ ഡയറക്ടർ ബോർഡ് മെമ്പർ, യുടിയുസി സംസ്ഥാന പ്രസിഡൻ്റ്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, മാർക്കറ്റ് ഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ, ചവറ ഐടിഐ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബേബി ജോൺ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.ബേബി ജോൺ ഒരു പുസ്തകമാണെങ്കിൽ ആ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിന്റെ പേര് ചവറ വാസുപിള്ള എന്നാണെന്ന് ഷിബു ബേബി ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video