breaking-news Kerala

പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു: കെ സുധാകരനെതിരെ പരാതി

കണ്ണൂർ: കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്നാണ് പരാതി. വോട്ട് ചെയ്യാൻ സുധാകരൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സുധാകരനൊപ്പമുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി. യുവമോർച്ച ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് പരാതി നൽകിയത്.

രണ്ടു പരാതികളാണ് യുവമോർച്ച നേതാവ് നൽകിയത്. വേട്ടെടുപ്പിന്‍റെ രഹസ്യ സ്വഭാവം ഇല്ലാതാക്കി. ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു. സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video