breaking-news Kerala Politics

നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം ലഭിക്കും: ആര്യടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിയുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. 1965ല്‍ നിയോജകമണ്ഡലം രൂപീകരിച്ചത് മുതല്‍ ഇത് വരെ ആര്‍ക്കും ലഭിക്കാത്ത ഭൂരിപക്ഷം ഇത്തവണ യു.ഡി.എഫിന് ലഭിക്കും. പത്ത് വര്‍ഷത്തെ ഇടതുപക്ഷ ദുര്‍ഭരണം അവസാനിപ്പിക്കാനും കേരളത്തില്‍ യു.ഡി.എഫ് ഭരണത്തിനുമായി ജനങ്ങള്‍ വിധിയെഴുതും. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് കേവലം 8 മാസമാണ് പ്രവര്‍ത്തിക്കാനായി അവസരം ലഭിച്ചത്. 200 പ്രവൃത്തി ദിവസം കൊണ്ട് 200 കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞു. എനിക്ക് ലഭിച്ച അവസരം നാടിന് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി. നിലമ്പൂര്‍ വീട്ടിക്കുത്ത് ജി.എല്‍.പി സ്‌കൂളില്‍ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video