breaking-news lk-special

ലുലു ഫൺട്യൂറ ലിറ്റിൽ ഷെഫ് വിജയിയായി നെദിയ അബ്ദുൾ റിയാസ്; കുഞ്ഞു ഷെഫുകളെ പ്രശംസിച്ച് നടൻ ഇർഷാദ് അലി

കൊച്ചി: ലുലു ഫൺട്യൂറ ലിറ്റിൽ ഷെഫ് മത്സരത്തിൽ വിജയിയായി എറണാകുളം പടമുകൾ സ്വദേശിനി നെദിയ അബ്ദുൾ റിയാസ്. രണ്ടാം സ്ഥാനം തോപ്പുംപടി സ്വദേശി മുഹമ്മദ് അ​ദിനാൻ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തേക്ക് തൃക്കാക്കര സ്വദേശിനി നെഷ്വ്വ മറിയം ഷാഹിർ തിരഞ്ഞെടുക്കപ്പെട്ടു.

350 മത്സാരാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത അഞ്ച് പേരാണ് ഫൈനൽ മാറ്റുരച്ചത്. അവസാന റൗണ്ടിൽ നെദിയയുടെ വിഭവങ്ങൾ ഷെഫുമാരുടെ മനം കവർന്നു. നടൻ ഇർഷാദ് അലി മത്സരത്തിന്റെ സെലിബ്രിറ്റി ജഡ്ജിയായി. ലുലു മാരിറ്റ് ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷ്യൂ ഷെഫ് ആഷിശ് കുമാർ, ​ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫായ ഖാലിഷ് എന്നിവരായിരുന്നു മത്സരത്തിന്റെ മറ്റ് വിധികർത്താക്കൾ.

കുരുന്നു പ്രായത്തിൽ തന്നെ പാചകകലയിൽ ഞെട്ടിച്ച കുരുന്നുകളെ നടൻ ഇർഷാദ് അലി പ്രശംസിച്ചു. മത്സരത്തിൽ മാറ്റുരച്ച മറ്റ് രണ്ട് പേരേയും ചേർത്ത് നിർത്തി അഭിനന്ദിക്കുകയും ചെയ്തു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെദിയ അബ്ദുൾ റിയാസിന് 50,000 രൂപയുടെ ക്യാഷ് അവാർഡും ലുലു ഫൺട്യൂറ നൽകുന്ന ഫലകവും നടൻ ഇർഷാദ് അലി കൈമാറി. രണ്ടും മൂന്നും സ്ഥാനം നേടിയ വിജയികൾക്ക് 25,000 , 10,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും നൽകി. ഇതോടൊപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. ലുലു ഫൺട്യൂറ ജനറൽ മാനേജർ എം. അംബികാപതി, മിൽക്കി മിസ്റ്റ് മാർക്കറ്റിങ്ങ് ആൻഡ് സെയിൽസ് ജനറൽ മാനേജർ ആർ. ജ​ഗദീശൻ, യുണിബിക്ക് എറണാകുളം റീജിയൻ ഡിസ്ട്രിബ്യൂട്ടറുമാരായ പി.എ മനാഫ്, സി.എ ബിബിൻ എന്നിവർ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:

പടം-1

ലുലു ഫൺട്യൂറ ലിറ്റിൽ ഷെഫ് മത്സരത്തിൽ വിജയിയായ എറണാകുളം സ്വദേശിനി നെദിയ അബ്ദുൾ റിയാസിന് നടൻ ഇർഷാദ് അലി പുരസ്കാരം കൈമാറുന്നു. ആർ. ജ​ഗദീശൻ, ഷെഫുമാരായ ആശിഷ് കുമാർ, ഖാലിഷ്, ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, സി.എ ബിബിൻ, പി.എ മനാഫ് എന്നിവർ സമീപം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video