Health

നോമ്പ് കാലത്തെ നിർജ്ജലീകരണം എങ്ങനെ തടയാം?

ഫ്താറിനും സുഹൂറിനും ഇടയിലുള്ള സമയം കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ഉപയോഗിക്കണം. ഒന്നിച്ച് വലിയ അളവിൽ വെള്ളം കുടിക്കാതെ ചെറിയ അളവിൽ പലപ്പോഴായി കുടിക്കുക. വെള്ളരിയ്ക്ക, തണ്ണിമത്തൻ തുടങ്ങിയ ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കാം.

സന്തുലിതമായ ഒരു അത്താഴ ഭക്ഷണത്തിലൂടെ നോമ്പ് ആരംഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തവിട് കളയാത്ത ധാന്യങ്ങൾ, ഓട്‌സ്, തവിടുള്ള അരി തുടങ്ങിയ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകളും മുട്ട, തൈര്, പയറുവർഗ്ഗങ്ങൾ എന്നിവയിൽ നിന്നുള്ള പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ പതുക്കെ മാത്രമേ ദഹിക്കുകയുള്ളൂ എന്നതിനാൽ കൂടുതൽ നേരം വിശപ്പറിയാതെ ഇരിക്കാൻ സഹായിക്കും.

ഇഫ്താർ സമയത്ത് മിതമായ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങുക. വെള്ളം, ഈന്തപ്പഴം, പഴങ്ങൾ അല്ലെങ്കിൽ സൂപ്പ് എന്നിവ ഉപയോഗിച്ച് നോമ്പ് തുറക്കുന്നത് ശരീരത്തിന് ആവശ്യമായ ജലാംശവും ഊർജ്ജവും പെട്ടെന്ന് ലഭിക്കാൻ സഹായിക്കും.

വയറിന് അമിത സമ്മർദ്ദം നൽകാതെ സാവധാനം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കൂടാതെ, നോമ്പ് കാലത്ത് പലരും ഉറക്കത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കാറുണ്ട്. എന്നാൽ മതിയായ വിശ്രമം ലഭിച്ചില്ലെങ്കിൽ തലകറക്കവും ക്ഷീണവും അനുഭവപ്പെടാം. ഇഫ്താറിന് ശേഷം നേരത്തെ ഉറങ്ങുന്നതും പകൽ നേരങ്ങളിൽ ചെറിയ ഉറക്കം ശീലിക്കുന്നതും ക്ഷീണം കുറയ്ക്കാൻ സഹായിക്കും.

അത്താഴത്തിലും ഇഫ്താറിലും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

അമിതമായി ഉപ്പടങ്ങിയ ഭക്ഷണങ്ങൾ സുഹൂർ സമയത്ത് ഒഴിവാക്കണം. ഇവ ദാഹം വർദ്ധിപ്പിക്കുകയും പകൽ സമയം അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. ഇഫ്താർ സമയത്ത് എണ്ണയിൽ വറുത്ത പലഹാരങ്ങൾ, അമിതമായ മധുരം, കനത്ത ഗ്രേവിയിലുള്ള വിഭവങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം.

ഇവ ഗ്യാസ് ട്രബിളിനും ദഹനക്കേടിനും കാരണമാകുമെന്ന് മാത്രമല്ല, ശരീരത്തിന്റെ ഊർജ്ജം പെട്ടെന്ന് കുറയ്ക്കുകയും ചെയ്യും. പഞ്ചസാരയടങ്ങിയ പാനീയങ്ങൾ പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും അത് അധികനേരം നിലനിൽക്കില്ല.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video