breaking-news Kerala

ഷോൺ ജോർജ് കരുക്കൾ നീക്കി, പൂഞ്ഞാറിലും ബി.ജെ.പി തേരോട്ടം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ താമര വിരിയിച്ച് ബി.ജെ.പി. ശക്തമായ ത്രികോണ മത്സരത്തിന് ഒടുവിലാണ് ബി.ജെ.പിക്ക് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാൻ സാധിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന തെക്കേക്കര പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച ബി.ജെ.പിയുടെ പ്രബലയായ വനിതാ നേതാവ് മിനർവാ മോഹനെ തന്നെ പ്രസിഡന്റായി എത്തിക്കുകയായിരുന്നു. മത്സരത്തിന് ചുക്കാൻ പിടിച്ചതാകട്ടെ ബി.ജെ.പി നേതാക്കളായ ഷോൺ ജോർജും, പി.സി ജോർജും. ബിജെപിയ്ക്ക് എട്ട് വോട്ടും എൽഡിഎഫിന് അഞ്ച് വോട്ടും കോൺഗ്രസിന് രണ്ട് വോട്ടുമാണ് ലഭിച്ചത്. രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനര്‍വ മോഹന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് രണ്ടാം വാര്‍ഡായ കല്ലേക്കുളത്ത് നിന്നും 285 വോട്ടുകള്‍ നേടിയാണ് മിനര്‍വ വിജയിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മിനര്‍വ മോഹന്‍.

നേരത്തേ ദീര്‍ഘകാലം സിപിഎം പ്രതിനിധിയായിരുന്ന മിനര്‍വ പിന്നീട് ബിജെപിയിലെത്തുകയായിരുന്നു. മിനർവയുടെ രാഷ്ട്രീയ ചേക്കേറ്റത്തിനും ഷോൺ ജോർജ് നേതൃത്വം വഹിച്ചിരുന്നു. ബി.ജെ.പി ഈസ്റ്റ് ജില്ലാ സെക്രട്ടറി കൂടിയായ മിനർവയെ മുന്നിൽ നിർത്തി കരുക്കൾ നീക്കിയതോടെയാണ് ഇത്തവണ ബി.ജെ.പി ആദ്യമായി പൂഞ്ഞാർ പിടിച്ചടക്കിയത്. കോട്ടയം നിയമസഭാ മണ്ഡലത്തിൽ 2021ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച മിനർവ മോഹന്റെ നേതൃത്വത്തിലായിരുന്നു എൻ.ഡി.എ ,സ്ഥാനാർത്ഥികൾ മത്സരരം​ഗത്തെത്തിയത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിനര്‍വ മോനഹനെ ബിജെപി നേതാവ് പി.സി ജോര്‍ജ്ജ്, അഡ്വ ഷോണ്‍ ജോര്‍ജ്ജ് എന്നിവര്‍ അഭിനന്ദിച്ചു. 15 അംഗ പഞ്ചായത്തില്‍ 8 സീറ്റുകളാണ് ബിജെപി നേടിയത്. എല്‍ഡിഎഫ് 5 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് രണ്ടിലൊതുങ്ങി. മുൻപ് നാല് പഞ്ചായത്ത് ഭരണസമിതികളിൽ മിനർവ അം​ഗമായി എത്തിയിട്ടുണ്ട്. 87 മുതൽ 95 വരെ വൈസ് പ്രസിഡന്റായും 2005 മുതൽ 2007 വരെ പ്രസിഡന്റായും സി.പി.എം ഭരണസമിതികളിൽ പ്രവർത്തിച്ച മിനർവ ബി.ജെ.പിയിലേക്ക് എത്തിയതും പൂഞ്ഞാറിൽ എൻ.ഡി.എയ്ക്ക് കരുത്തേറി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video