breaking-news

ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ സമാധാന കരാറായില്ല

ന്യൂയോര്‍ക്ക്: അലാസ്‌ക്കയില്‍ നടന്ന ട്രംപ് – വ്‌ളാഡിമര്‍ പുടിന്‍ കൂടിക്കാഴ്ചയില്‍ അന്തിമ സമാധാന കരാറയില്ല. തുടര്‍ ചര്‍ച്ചകള്‍ക്കായി ട്രംപിനെ പുടിന്‍ റഷ്യയിലേക്ക് ക്ഷണിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച മൂന്ന് മണിക്കൂറാണ് നീണ്ടത്. ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി.

യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും ഉടന്‍ സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അലാസ്‌കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എല്‍മണ്ടോര്‍ഫ്റിച്ചഡ്സണില്‍ ആയിരുന്നു കൂടിക്കാഴ്ച. റഷ്യയും യുക്രെയ്‌നും തമ്മില്‍ നടക്കുന്ന യുദ്ധ കാര്യത്തില്‍ അന്തിമധാരണ ഉണ്ടായില്ലെങ്കിലൂം സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പുടിന്‍ പറഞ്ഞു. റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് പ്രധാന വിഷയമെന്നും യുക്രെയ്ന്‍ എന്നും സഹോദര രാജ്യമെന്നും പുടിന്‍ വ്യക്തമാക്കി.

പുടിനൊപ്പം റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്റോവ് അലാസ്‌കയിലെത്തിയിരുന്നു. ഡോണള്‍ഡ് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേകദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. വ്ലാഡിമിര്‍ പുടിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ്, വിദേശകാര്യ നയവിദഗ്ധന്‍ യൂറി ഉഷകോവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video