breaking-news

അമേരിക്കയിൽ വീണ്ടും ഭൂചലനം, ആളപായമില്ല

വാഷിങ്ടൺ : അമേരിക്കയിൽ റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ന്യൂ ജേഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. അമേരിക്കൻ സമയം ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്. ജൂലൈ 22 ലെ ഭൂചലനം റിക്ടർ സ്കെയിലിൽ 2 ഉം പിന്നീടുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3 തീവ്രതയുമാണ് രേഖപ്പെടുത്തിയത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video