breaking-news lk-special

നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയത് ഒന്നര കോടി; റിപ്പോർട്ടർ ടിവിയുടെ സ്റ്റീങ് ഓപ്പറേഷനിൽ നിർണായക വിവരങ്ങൾ; ആർ. റോഷിപാലിന് കയ്യടിയും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ട് റിപ്പോർട്ടർ ചാനൽ. റിപ്പോർട്ടർ ചാനൽ പ്രിൻസിപ്പൾ എഡിറ്റർ ആർ. റോഷീപാൽ നടത്തിയ സ്റ്റിങ് ഓപ്പറേഷൻ വഴിയാണ് നിർണായക വിവരം പുറംലോകം അറിഞ്ഞത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ ഏൽപ്പിച്ച വകയിൽ ഒന്നരകോടിയാണ് ദിലീപ് പ്രതിഫലം വാ​ഗ്ദാനം നൽകിയതെന്നും പൾസർ സുനി വെളിപ്പെടുത്തുന്നു. ഒളി ക്യാമറാ ദൃശ്യങ്ങൾ റിപ്പോർട്ടർ ചാനൽ പുറത്തുവിടുകയും ചെയ്തു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്ന് പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നതായാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു.

അതേസമയം കർശന ഉപാധികളോടെ പൾസർ സുനി ജാമ്യത്തിൽ പുറത്തിറങ്ങിയത് വലിയ വാർത്തായായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അതിജീവിതയെ സ്വാധീനിക്കാൻ ശ്രമം നടത്തരുതെന്നും ജാമ്യ ഉപാധിയിലുണ്ട്. ജാമ്യത്തിലിറങ്ങിയെങ്കിലും പൾസർ സുനി പൊലീസ് നിരീക്ഷണത്തിൽ തന്നെയാണ്. ആഡംബര വാഹനത്തിലായിരുന്നു സുനി ജയിലിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. പൾസർ സുനിയുടെ ബന്ധങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. ഏറെ വിവാദമായ കേസിൽ ദിലീപ് കുറ്റാരോപിതനെന്ന് തെളിയിക്കാനുള്ള പല വാദങ്ങളും നടത്തിയെങ്കിലും ഇതെല്ലാം കോടതി തള്ളിയിരുന്നു. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകനായ രാമൻപിള്ളയാണ് വാദിക്കുന്നത്.

മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്ന് സുനി

പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ല. പറയാന്‍ പറ്റാത്ത രഹസ്യമാണ്. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പം ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടി വി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പള്‍സര്‍ സുനിയുടെ തുറന്നുപറച്ചില്‍.

അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പ് ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. ‘പ്രധാന തെളിവായ പീഡനദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത് കുരുക്കായി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കി. പീഡനദൃശ്യങ്ങളുടെ പകര്‍പ്പാണ് അഭിഭാഷകയ്ക്ക് നല്‍കിയത്. മെമ്മറി കാര്‍ഡ് അഭിഭാഷകയാണ് കോടതിയ്ക്ക് കൈമാറിയത്. മെമ്മറി കാര്‍ഡ് പൊലീസിന് കിട്ടിയില്ലെങ്കില്‍ ഇത്രനാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു’, പള്‍സര്‍ സുനി പറയുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video