‘മാർക്കോ’ ടീമിനോടുള്ള നന്ദി അറിയിച്ച് പ്രമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ

‘മാർക്കോ’ ടീമിനോടുള്ള നന്ദി അറിയിച്ച് പ്രമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ

‘മാർക്കോ’ സിനിമയുടെ പ്രമോഷൻ കൺസൾട്ടന്റായി പ്രവർത്തിച്ചതിന്റെ സ്മരണയായി ലഭിച്ച മമൊമെന്റോ ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് പ്രമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. ടീമിനൊപ്പം നടത്തിയ അസാധാരണമായ യാത്രയെ ഓർമ്മിപ്പിക്കുന്ന ഈ ആദരം ഏറെ ഹൃദയസ്പർശിയാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ നിർമാതാവ് ഷരീഫ് മുഹമ്മദിനോട് പ്രത്യേക നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ പിന്തുണയും വിശ്വാസവും ഈ യാത്രയെ കൂടുതൽ ശക്തമാക്കിയതായി വ്യക്തമാക്കി. 2021 ജനുവരിയിൽ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി ആരംഭിച്ച ‘മാർക്കോ’ എന്ന സ്വപ്നം, ക്യൂബ്സ് എന്റർടെയിൻമെന്റ്സ് വഴി ഷരീഫ് മുഹമ്മദ് ചേർന്നതോടെയാണ് പൂർണതയിലേക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘മാർക്കോ’യെ ദൃശ്യ-ശ്രാവ്യമായി ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റിയ മുഴുവൻ സാങ്കേതിക ടീമിനോടും ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.