breaking-news Kerala

പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്ന് വാടകവീട്ടിലേക്ക് മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്ന് വാടകവീട്ടിലേക്ക് മാറുന്നു. ബേക്കറി ജങ്ഷനിലാണ് പുതിയ വീട്. മകൾ വീണയും മരുമകന്‍ മുഹമ്മദ് റിയാസും ചേർന്നാണ് വീട് വാടകക്കെടുത്തിട്ടുള്ളത്. അഞ്ച് വർഷത്തേക്കാണ് വീട് വാടക്കെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ പിണറായി വിജയൻ കന്‍റോൺമെന്‍റ് ഹൗസിലേക്ക് മാറിയേക്കും. നേതൃസ്ഥാനത്തെ കുറിച്ച് അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സി.പി.ഐ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്.

കെ. രാജന്‍റെ പേര് മുൻനിർത്തിയാണ് സി.പി.ഐ നീക്കം. സ്വതന്ത്രരടക്കം 86 എം.എൽ.എമാർ മത്സരിച്ച സി.പി.എമ്മിന് 26 പേരെയാണ് ജയിപ്പിക്കാനായത്. എന്നാൽ 25 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് എട്ടു എം.എൽ.എമാരുണ്ട്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന നിലപാടാണ് സി.പി.ഐ മുന്നോട്ടുവെച്ചിട്ടുള്ളത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video