breaking-news Kerala

വിഴിഞ്ഞം തുറമുഖം പരസ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി ഔട്ട്; മോദിയുടെ തല മാത്രം; വിമർശനം ഉയരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ പരസ്യങ്ങളിൽ നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാത്രം വന്നതോടെ വിമർശനം ഉയരുകയാണ്. വികസിത് ഭാരത് 2047ന്റെ ഭാ​ഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നൽകിയ പരസ്യത്തിൽ പറയുന്നു. പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. മോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് ഇം​ഗ്ലീഷ് ദിനപത്രങ്ങളിലടക്കം കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്.

അതേസമയം വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പരസ്യങ്ങളിലൊക്കെയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ ഒഴിവാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ ഭാ​ഗത്തു നിന്നുണ്ടായ നീക്കം സംസ്ഥാന സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി. സതീശൻ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തിങ്കളാഴ്ചത്തെ തീയതിയിൽ ചൊവ്വാഴ്ച കൈമാറിയ കത്ത് അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിവാദങ്ങൾക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video