;

വൈക്കത്ത് യൂട്യൂബർ തൂങ്ങിമരിച്ച നിലയിൽ; 13കാരിയായ മകൾ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്

വൈക്കത്ത് യൂട്യൂബർ തൂങ്ങിമരിച്ച നിലയിൽ; 13കാരിയായ മകൾ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്

വൈക്കം: യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി, കട്ടത്തറ വീട്ടിൽ തമ്പുരു (36) ആണ് വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് തമ്പുരു ശ്രദ്ധേയയായത്. നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളാണ് ഇവർ പ്രധാനമായും ചാനലിലൂടെ പങ്കുവെച്ചിരുന്നത്.

വിവാഹമോചിതയായ തമ്പുരു 13 വയസ്സുള്ള മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലായിരുന്നു താമസം. വൈകിട്ട് സ്കൂൾ കഴിഞ്ഞ് മകൾ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. വൈക്കം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

;