തിരുവനന്തപുരം: സ്വർണക്കൊള്ളയുടെ പേരിൽ ഇന്നും നിയമസഭയിൽ വാക്പോര്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം സഭാ നടപടികളെ വെല്ലുവിളിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആരോപിച്ചു. സ്പീക്കറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ച പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കടുത്തഭാഷയിൽ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം ഉയർത്തിയാണ് ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. എന്നാൽ മുഖ്യമന്ത്രിയുമായി ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം തങ്ങളുടെ കെെയ്യിലുണ്ടെന്നും അത് ഉയർത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
സ്പീക്കറുടെ ഡയസിൽ കയറി ബഹളമുണ്ടാക്കിയ പ്രതിപക്ഷ എം.എൽ.എമാരെ രൂക്ഷമായി വിമർശിച്ചാണ് മന്ത്രി എം.ബി രാജേഷും പ്രതികരിച്ചത്. വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ പഠിക്കുയാണെന്നും ഒന്നാം പിണറായി മന്ത്രി സഭ വരുന്നതിന് മുൻപും പിന്തുടർന്നുള്ള വർഷങ്ങളിലും പ്രതിപക്ഷം മന്ത്രിക്കസേരയ്ക്കായി തയ്യാറായിരുന്നതായി വി ശിവൻകുട്ടി പ്രതികരിച്ചു. സതീശൻ തന്നെ കുറിച്ച് നിരന്തരം മോശം പരാമർശം നടത്തുന്നതായി ആരോപിച്ച മന്ത്രി ശിവൻ കുട്ടി സഭാ നടപടികളെ പ്രതിപക്ഷം മാനിക്കണമെന്നും പറഞ്ഞു.

Leave feedback about this