തൃശൂർ: തൃശൂർ പൂരത്തിനുള്ള ഒരുക്കത്തിനിടയിൽ തിരുമ്പാടിയുടെ വെടിക്കെട്ട് പുരയിൽ ഉഗ്ര സ്ഫോടനം. തൃശൂർ മുണ്ടത്തിക്കാടാണ് സ്ഫോടനം അരങ്ങേറിയത്. മൂന്ന് മരണം സ്ഥിരീകരിച്ചു.നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായി വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. 40 പേരോളം പേരാണ് പടക്കനിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
അപകടത്തിൽപ്പെട്ട കൂടുതൽ പേരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും അഗ്നിശമന സേനയും ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വെടിക്കെട്ടിന് ആവശ്യമായ വെടിമരുന്നുകളും ഓലപ്പടക്കങ്ങളുമടക്കമാണ് പൊട്ടിത്തെറിച്ചത്. തുടർ സ്ഫോടനം ഉണ്ടാകുന്നത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാണെന്ന് പോലീസ് പറയുന്നത്.. അഗ്നിശമനസേന യൂണിറ്റുകൾക്ക് പ്രദേശത്തേക്ക് എത്തുന്നത് വെല്ലുവിളിയാണ്. അപകടത്തിൽ മരണസംഖ്യ ഉയരാനാണ് സാധ്യത.

Leave feedback about this