മക്കിനിയിൽ ലാ ക്വിന്റ ബൈ വിൻഡ്ഹാം, ഹോത്തോൺ ബൈ വിൻഡ്ഹാം ഹോട്ടലുകളുടെ സോഫ്റ്റ് ഓപ്പണിംഗ് ആഘോഷമായി നടന്നു. ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ സിജോ വടക്കന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ ജോജു ജോർജ്, വിൻഡ്ഹാം ഹോട്ടൽസ് ആൻഡ് റിസോർട്സ് അധികൃതർ, ബിസിനസ് രംഗത്തെ പ്രമുഖർ, മലയാളി സമൂഹാംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
103 മുറികളും സ്യൂട്ടുകളും ഉൾപ്പെടുന്ന പുതിയ ഹോട്ടലിൽ റസ്റ്ററന്റ്, ജിം, ബാർ, മീറ്റിംഗ്–ഇവന്റ് സൗകര്യങ്ങൾ എന്നിവയുണ്ട്.ട്രിനിറ്റി ഗ്രൂപ്പിന്റെ വരാനിരിക്കുന്ന ഓസ്റ്റിൻ പ്രോജക്ടിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.