കൊച്ചി: നടൻ ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബ ഹസ്സനുമായി നടത്തിയ അനുരഞ്ജന നീക്കങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. താൻ മാപ്പ് എഴുതി നൽകണമെന്ന ടിനി ടോമിന്റെ ആവശ്യം അൻസിബ തള്ളി. വിഷയം കോടതിക്ക് പുറത്ത് തീർക്കണമെന്നും പരാതി പിൻവലിക്കണമെന്നുമുള്ള ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിയുടെ ആവശ്യവും താരം അംഗീകരിച്ചില്ല. ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ പരാതി പിൻവലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ എന്ന നിലപാടിലാണ് അൻസിബ.
ടിനി ടോം പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യത്തിൽ അൻസിബ ഉറച്ചുനിൽക്കുന്നു; രമേഷ് പിഷാരടിയുടെ മധ്യസ്ഥശ്രമം പരാജയം.രാജിവെച്ചവരെ മടക്കിക്കൊണ്ടുവരാൻ നീക്കം: സംഘടനയിൽ നിന്ന് രാജിവെച്ച മുതിർന്ന താരങ്ങളായ ശ്വേതാ മേനോൻ, മല്ലിക സുകുമാരൻ എന്നിവരെ തിരിച്ചെത്തിക്കാനുള്ള ചർച്ചകൾ സജീവമാണ്.
‘അമ്മ’ സംഘടനയ്ക്ക് ഉടൻ തന്നെ പുതിയ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്ന് ഇന്നലെ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടി അറിയിച്ചു.
രൂപീകരിക്കാൻ പോകുന്ന സ്ഥിരം കമ്മിറ്റിയുടെ ഔദ്യോഗിക ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി.മമ്മൂട്ടി, മോഹൻലാൽ, ശ്വേതാ മേനോൻ, മല്ലിക സുകുമാരൻ, അൻസിബ എന്നിവരുൾപ്പെടെയുള്ള എല്ലാവരുമായും സംസാരിച്ചതായും രാജിവെച്ചവരെ തിരിച്ചെത്തിക്കുമെന്നും പിഷാരടി കൂട്ടിച്ചേർത്തു.