അബുദാബി: ഖത്തറിന്‍റെ മുൻ ഭരണാധികാരിയുടെ വിയോഗ വാർത്തയിൽ അനുശോചനം രേഖപ്പെടുത്തി എം.എ യൂസഫലി. അതീവ ദുഃഖത്തോടെയും വേദനയോടെയുമാണ് ഖത്തറിന്‍റെ മുൻ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വിയോഗ വാർത്ത അറിഞ്ഞത്. ഖത്തറിന്‍റെ ആധുനിക വത്കരണത്തിന്‍റെയും സാമ്പത്തിക മുന്നേറ്റത്തിന്‍റെയും നിർണായക ശില്പിയാണ് വിട വാങ്ങിയത്. ഖത്തറിന്‍റെ വികസന മുന്നേറ്റങ്ങൾക്ക് അദ്ദേഹം വഹിച്ച പങ്ക് പകരംവെയ്ക്കാനാകാത്തത് ആയിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

മാനുഷിക മൂല്യങ്ങൾക്ക് ഏറെ വില കൽപ്പിച്ചിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. നിരവധി അവസരങ്ങളിൽ അദ്ദേഹവുമായി അടുത്ത് ഇടപഴകാനും ദീർഘ വീക്ഷണമുള്ള നയങ്ങൾ മനസിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി, രാജകുടുംബാംഗങ്ങൾ, ഖത്തർ ജനതയ്ക്കും ഈ വിയോഗം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം അനുശോചന കുറിപ്പിൽ പങ്കുവച്ചു.