;

പെട്രോളിൽ എഥനോൾ സാന്നിധ്യം സംസ്ഥാനത്തെ പമ്പുകളിൽ മിന്നൽ പരിശോധന

പെട്രോളിൽ എഥനോൾ സാന്നിധ്യം സംസ്ഥാനത്തെ പമ്പുകളിൽ മിന്നൽ പരിശോധന

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ ചേർക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധന ആരംഭിച്ചു. നാല് ജില്ലകളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിശദമായ പരിശോധനക്കായി ലബോറട്ടറികളിലേക്ക് അയച്ചു. പത്ത് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

തിരുവനന്തപുരം വഴയിലയിലെ പെട്രോൾ പമ്പിൽനിന്നാണ് പരിശോധനക്ക് തുടക്കമിട്ടത്. ഇവിടെനിന്ന് ആറ് സാമ്പിളുകൾ വീതം ശേഖരിച്ചു. തുടർന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ പമ്പുകളിൽനിന്നും സാമ്പിളുകൾ എടുത്തു.

ശേഖരിച്ച സാമ്പിളുകൾ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകാരമുള്ള ലാബുകളിലാണ് പരിശോധിക്കുക.

;