;

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കും; നടപടി ഉടൻ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കും; നടപടി ഉടൻ

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ നടപടികൾ വേഗത്തിലാക്കി പൊലീസ്. ഫെനി നൈനാൻ, ശ്രീനാദേവി കുഞ്ഞമ്മ എന്നിവരടക്കമുള്ളവരെ കേസിൽ പ്രതിചേർക്കും. സംഭവത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസം അടൂർ പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് വ്യാപക വിമർശനം ഉയർന്നത്. ഇതോടെ പൊലീസ് നടപടികൾ വേഗത്തിലാക്കുകയായിരുന്നു. സംഭവത്തിൽ ഡിജിപി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണവും തേടിയിരുന്നു.

അതേസമയം, ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് സ്റ്റേഷനുള്ളിൽ കയറി പ്രതിയെ കണ്ട സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. സ്റ്റേഷന് പുറത്ത് നടന്ന പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നാണ് പൊലീസിന്റെ വാദം.

;