;

മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

24 മണിക്കൂറിനുള്ളിൽ ലൈസൻസ് അനുവദിച്ചു; രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ സസ്പെൻഷനിൽ

തിരുവനന്തപുരം: മന്ത്രി അറിയാതെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉദ്യോഗസ്ഥർ നേരത്തെയും സമാനമായ സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും വിജിലൻസ് പരിശോധിക്കും.

അപേക്ഷ നൽകി വെറും 24 മണിക്കൂറിനുള്ളിലാണ് മൂവാറ്റുപുഴയിലെ ബാറിന് ലൈസൻസ് അനുവദിച്ചത്. ജൂൺ 23ന് ലഭിച്ച അപേക്ഷയിൽ ജൂൺ 24ന് തന്നെ അനുമതി നൽകുകയായിരുന്നു. ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് തരം മാറ്റിയാണ് പുതിയ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയത്.

സംഭവത്തിൽ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ. എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

വീര്യം കൂടിയ വൈനിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് പിന്നാലെയാണ് പുതിയ ബാർ ലൈസൻസ് വിവാദവും എക്സൈസ് വകുപ്പിൽ ഉയർന്നിരിക്കുന്നത്. മന്ത്രി അറിയാതെ സംവിധാനമുണ്ടാക്കി തീരുമാനങ്ങൾ കൈക്കൊള്ളാൻ ശ്രമിച്ചാൽ തിരുത്തുമെന്നും സർക്കാർ നയത്തിന് അനുസൃതമായിട്ടായിരിക്കണം എല്ലാ തീരുമാനങ്ങളെന്നും എക്സൈസ് മന്ത്രി എം. ലിജു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പുറത്തുവരുന്നതിന് മുമ്പ് പുതിയ ബാറുകൾക്ക് അനുമതി നൽകരുതെന്ന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥർ ലൈസൻസ് അനുവദിച്ചത്. ഫോർട്ടി വൈൻ വിവാദത്തിൽ ചാലക്കുടിയിലെ ബേക്കറിക്ക് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥനെയും നേരത്തെ ചുമതലയിൽനിന്ന് മാറ്റിനിർത്തിയിരുന്നു.

പുതിയ ബാർ ലൈസൻസ് അനുവദിച്ചതിന് പിന്നിലെ സാമ്പത്തിക ഇടപാടുകൾ, ഉദ്യോഗസ്ഥരുടെ പങ്ക്, സമാനമായ മറ്റ് ലൈസൻസ് നടപടികൾ എന്നിവയിലേക്കാണ് ഇനി വിജിലൻസ് അന്വേഷണം നീളുക.