ഗായകൻ അഫ്സലിന്റെ മകൾ മുഹ്സിന വിവാഹിതയായി; വിവാഹാഘോഷത്തിൽ പ്രമുഖരുടെ സാന്നിധ്യം

ഗായകൻ അഫ്സലിന്റെ മകൾ മുഹ്സിന വിവാഹിതയായി; വിവാഹാഘോഷത്തിൽ പ്രമുഖരുടെ സാന്നിധ്യം

കൊച്ചി: ഗായകൻ അഫ്സലിന്റെ മകൾ മുഹ്സിന വിവാഹിതയായി. ചാവക്കാട് സ്വദേശിയായ മിദിലാജാണ് വരൻ. കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹച്ചടങ്ങിൽ സിനിമാ, പിന്നണി ഗാനരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

അഫ്സലിന്റെ മൂന്നാമത്തെ മകളാണ് മുഹ്സിന. എംബിഎ ബിരുദധാരിയായ മുഹ്സിനയുടെ വരൻ മിദിലാജ് ദോഹയിൽ ആർക്കിടെക്ടായി ജോലി ചെയ്യുന്നു. ഓഗസ്റ്റ് 17 ഞായറാഴ്ചയായിരുന്നു വിവാഹം.

ഗായകരായ സുജാത, രാജലക്ഷ്മി, ജ്യോത്സ്ന, അൻവർ സാദത്ത്, സുദീപ് കുമാർ, ഗണേഷ് കുമാർ, സന്നിധാനന്ദൻ, ജി. ശ്രീറാം, ബിജിബാൽ, കെ.കെ. നിഷാദ്, പന്തളം ബാലൻ, പ്രദീപ് പള്ളുരുത്തി, വൃന്ദ മേനോൻ, മഞ്ജു മേനോൻ, ദേവാനന്ദ് തുടങ്ങി നിരവധി പ്രമുഖർ വിവാഹാഘോഷത്തിൽ പങ്കെടുത്തു.

വിവാഹാഘോഷത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ ഗായിക രാജലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അഫ്സലും വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.