കുവൈത്തും ബഹ്റൈനുമെതിരായ ഇറാൻ നടപടി; അപലപിച്ച് സൗദി മന്ത്രിസഭ

കുവൈത്തും ബഹ്റൈനുമെതിരായ ഇറാൻ നടപടി; അപലപിച്ച് സൗദി മന്ത്രിസഭ

ജിദ്ദ: കുവൈത്തും ബഹ്റൈനുമെതിരെയും ഹുർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗത സുരക്ഷയ്ക്കും സ്വതന്ത്ര സഞ്ചാരത്തിനുമെതിരെയും തുടരുന്ന ഇറാന്റെ നടപടികളെ സൗദി അറേബ്യയുടെ മന്ത്രിസഭ ശക്തമായി അപലപിച്ചു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയത്.

ഇറാന്റെ ഇത്തരം പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ കരാറുകളുടെയും വ്യക്തമായ ലംഘനമാണെന്ന് യോഗം വിലയിരുത്തി. പ്രദേശത്തെ സമാധാനവും സുരക്ഷയും ബാധിക്കുന്ന നടപടികളാണിവയെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

കുവൈത്തും ബഹ്റൈനും അവരുടെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും തുടരുമെന്നും മന്ത്രിസഭ ആവർത്തിച്ച് വ്യക്തമാക്കി