ശബരിമല സ്വർണക്കൊള്ള കേസ്: പി. എസ്. പ്രശാന്തിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസ്: പി. എസ്. പ്രശാന്തിന് ജാമ്യം

ബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.

ജൂലൈ 23നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ. അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അജികുമാറിനും ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് ജാമ്യം ലഭച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്.