വിവാദങ്ങൾക്കിടെ പി.എസ്.സി നടപടി; 2023ലെ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കും

വിവാദങ്ങൾക്കിടെ പി.എസ്.സി നടപടി; 2023ലെ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ തീരുമാനിച്ച് കേരള പി.എസ്.സി. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികകളുടെയും, അവയ്‌ക്കൊപ്പം പൊതുപരീക്ഷ നടത്തിയ മറ്റ് തസ്തികകളുടെയും ഇനി തുടർനടപടികൾ ആവശ്യമില്ലാത്ത ഉത്തരക്കടലാസുകളാണ് നശിപ്പിക്കുന്നത്.

പി.എസ്.സി പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഒ.എം.ആർ. പരീക്ഷകളുടെയും വിവരണാത്മക പരീക്ഷകളുടെയും ഉത്തരക്കടലാസുകൾ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് നശിപ്പിക്കുക. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമപരമായോ ഭരണപരമായോ മറ്റ് നടപടികൾ ബാക്കിയില്ലാത്ത പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

രേഖകൾ സൂക്ഷിക്കുന്നതിനുള്ള കാലാവധി പൂർത്തിയായതിന്റെയും തുടർനടപടികൾ ആവശ്യമില്ലാത്തതിന്റെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പി.എസ്.സിയുടെ നിലവിലെ ചട്ടങ്ങൾക്കും രേഖാസംരക്ഷണ മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഉത്തരക്കടലാസുകൾ നശിപ്പിക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.