ദുബൈ: കഠിനമായ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള യു.എ.ഇയുടെ പ്രവാസി സൗഹൃദ ഉച്ചവിശ്രമ നിയമം രാജ്യത്ത് നിലവിൽ വന്നു. തുടർച്ചയായ 22-ാം വർഷമാണ് യു.എ.ഇ ഈ മാതൃകാപരമായ നിയമം നടപ്പാക്കുന്നത്. സെപ്റ്റംബർ 15 വരെ നീളുന്ന ഈ കാലയളവിൽ, ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
വേനൽക്കാലം കടുക്കുന്നതോടെ യു.എ.ഇയിൽ താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുകയാണ്. കഠിനമായ ഈ ചൂടുകാലത്ത് സൂര്യാഘാതം, നിർജലീകരണം, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയിൽനിന്ന് തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുക എന്നതാണ് ഈ തൊഴിൽ നിയമത്തിന്‍റെ പ്രധാന ലക്ഷ്യം.ഇത്തവണ രാജ്യത്തെ ഡെലിവറി തൊഴിലാളികൾക്കായി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ 12,000ത്തിലധികം എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങളും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
ചില അടിയന്തിര ജോലികൾക്ക് മാത്രം ഇളവ്പൊതുജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും തടസ്സം വരാത്ത രീതിയിൽ മാറ്റിവെക്കാൻ സാധിക്കാത്തതുമായ ചില പ്രത്യേക ജോലികൾക്ക് മാത്രമാണ് ഉച്ചസമയ വിശ്രമ നിയമത്തിൽ ഇളവ് നൽകിയിട്ടുള്ളത്.റോഡ് ടാറിങ്, കോൺക്രീറ്റ് ജോലികൾ.കുടിവെള്ളം, വൈദ്യുതി, ഡ്രെയിനേജ്, ആശയവിനിമയ ശൃംഖലകൾ എന്നിവയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ.
പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരത്തെ ബാധിക്കുന്നതിനാൽ പ്രത്യേക സർക്കാർ അനുമതിയോടെ ചെയ്യുന്ന പ്രോജക്ടുകൾ.ഇത്തരം ഇളവുകളുള്ള ജോലികൾ ചെയ്യുന്ന സ്ഥലങ്ങളിലും തൊഴിലാളികൾക്ക് ആവശ്യത്തിന് തണുത്ത കുടിവെള്ളവും മറ്റ് സുരക്ഷാ സൗകര്യങ്ങളും തൊഴിലുടമകൾ നിർബന്ധമായും ഉറപ്പാക്കേണ്ടതുണ്ട്.