അട്ടപ്പാടി ട്രൈബൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ലുലുവിന്റെ സമ്മാനം; കരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ലുലുമാൾ അധികൃതർ

അട്ടപ്പാടി ട്രൈബൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ലുലുവിന്റെ സമ്മാനം; കരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ലുലുമാൾ അധികൃതർ

കൊച്ചി / പാലക്കാട്: അക്ഷരലോകത്തേക്ക് കാൽവെച്ച കുരുന്നുകൾക്ക് കൈത്താങ്ങുമായി കൊച്ചി ലുലുമാൾ അധികൃതർ. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ആനവായി, ചിണ്ടക്കി സർക്കാർ ട്രൈബൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്താണ് കൊച്ചി ലുലുമാളിലെ ജീവനക്കാരും മാനേജ്മെന്റും മാതൃകയായത്.

പരിപാടിയിൽ 125 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ സാജ്ന നവാസ് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദും സൈലന്റ് വാലി റേഞ്ച് അസിസ്റ്റൻഡ് വൈൽഡ് ലൈഫ് വാർഡൻ വിഷ്ണുവും ചേർന്ന് പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം നടത്തി. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എത്തിക്കുന്നതിലൂടെ ഈ മേഖലയിലെ കുട്ടികളുടെ ഉന്നമനവും സാമഹൂമിക സുരക്ഷയുമാണ് ലക്ഷ്യമിടുന്നതെന്നും ലുലു ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദ് പ്രതികരിച്ചു.

ലുലു ​ഗ്രൂപ്പ് എച്ച്.ആർ മാനേജർമാരായ ഐശ്യര്യ രത്നമ, അലക്സാണ്ടർ അ​ഗസ്റ്റിൻ, മു​ഹമ്മദ് ഷിനാസ് എന്നിവർ ആശംസ നേർന്നു. ഭൂരിപക്ഷവും ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഈ മേഖലയിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ലുലു അധികൃതർ നടപ്പിലാക്കിയത്.

പ്രാക്തന ഗോത്രവിഭാ​ഗത്തിൽപ്പെട്ട നൂറ് ശതമാനവും ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂളുകളാണിത്.സാമ്പത്തികമായി പിന്നാേക്ക സാഹചര്യങ്ങളിൽ ‌നിന്നും സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്ക് ലുലുവിന്റെ ഉദ്യമം ആശ്വസമായി. ചിക്കണ്ടി എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആശ, അധ്യാപികയായ പ്രിൻസി, ലുലു​ഗ്രൂപ്പ് ഡെപ്യൂട്ടി എച്ച്.ആർ മാനേജർമാരായ അജ്മൽ റോഷൻ, റിഷാദ് റഹീം, സീനിയർ എച്ച്.ആർ എക്സിക്യൂട്ടീവുകളായ ശ്രീജിത്ത് അനിൽകുമാർ, ആദിത്യ എസ്.നായർ,ടി. ശ്രീരേഖ തുടങ്ങിയവർ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:

അട്ടപ്പാടി ആനവായി, ചിണ്ടക്കി ട്രൈബൽ എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ലുലു​​ ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദ് വിതരണം ചെയ്യുന്നു.

പടം-2

അട്ടപ്പാടി ആനവായി, ചിണ്ടക്കി ട്രൈബൽ എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ കൊച്ചി ലുലുമാൾ അധികൃതർ വിതരണം ചെയ്തപ്പോൾ