തിരുവനന്തപുരം: വൈദ്യുതി മന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വൈദ്യുതി പ്രതിസന്ധിക്കും എതിരെ ജൂലായ് 26-ന് രാത്രി 7 മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ജൂലായ് 30-നും ഓഗസ്റ്റ് രണ്ടിന് തദ്ദേശസ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പി.കെ. ശ്രീമതിക്കെതിരായ വ്യാജവാർത്തയിൽ നിയമപരമായ നടപടി സ്വീകരിക്കാൻ സിപിഎം നിർദേശം നൽകിയിട്ടുണ്ടെന്നും വ്യാജ വാർത്തകൾ നൽകുന്നതിൽ മാധ്യമങ്ങൾക്ക് യാതൊരു ജാള്യതയുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.