ടി.എൻ പ്രതാപനെതിരെ തൃശൂരിൽ പോസ്റ്റർ

ടി.എൻ പ്രതാപനെതിരെ തൃശൂരിൽ പോസ്റ്റർ

തൃശൂർ: ടി.എൻ പ്രതാപനെതിരെ തൃശൂരിൽ പോസ്റ്റർ. സേവ് കോൺ​ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ലീഡറുടെ കുടുംബത്തെ ചതിച്ച പ്രതാപന് മാപ്പില്ല എന്ന കുറിപ്പോടെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. തൃശൂർ പ്രസ് ക്ലബിന് മുന്നിൽ പതിച്ച പോസ്റ്റർ വിവാദമാകുകയാണ്. . കെ മുരളീധരന് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിൽ ടി.എൻ പ്രതാപനാണെന്ന് മുൻപ് ഒരു വിഭാ​ഗം ആരോപിച്ചിരുന്നു. ലോക് സഭ തിര‍ഞ്ഞെടുപ്പിന് ശേഷം നടന്ന കോൺ​ഗ്രസിലെ പോരിലും ഇത് നിർണായകമായി.

ഇന്ന് രാവിലെയാണ് പ്രസ് ക്ലബ് പരിസരത്ത് പോസ്റ്റർ പതിച്ചത്. പത്മജയെ പുറത്താക്കി. കെ മുരളീധരനെ തൃശൂരിൽ നിർത്തി തോൽപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പ്രതാപനെതിരെ ഉയരുന്നത്. കരുണാകരന് സ്വാധീനമുണ്ടായിരുന്ന മണലൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളെല്ലാം ഇത്തവണ നിർണായകമാണ്. പത്മജ വേണു​ഗോപാൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും നിർണായകമാകും.